ശാസ്താംകോട്ടയിൽ വീട്ടമ്മയെ ആക്രമിച്ച അയൽവാസി റിമാൻഡിൽ

കഴിഞ്ഞദിവസം പകൽ 11.30ഓടെ ആയിരുന്നു സംഭവം. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ കൈക്കും തലക്കും പൊട്ടലേറ്റ ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്ത ശാസ്താംനട കിഴക്കേടത്ത് വീട്ടിൽ ലളിത(52)യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.
ഏറെനാളായി ഇരുവീട്ടുകാരും തമ്മിൽ വഴിതർക്കം നിലനിന്നിരുന്നു. കഴിഞ്ഞയാഴ്ച ഗീതാകുമാരിയുടെ ഭർതൃ മാതാവിനെയും ലളിത കമ്പി ചൂൽ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഈ സംഭവത്തിലും ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ലളിത നൽകിയ പരാതിയിൽ ഗീതാകുമാരിക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.