വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

crime
crime

മംഗളൂരു: യുവതിയെ  ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പെര്‍ഡൂര്‍ ഹിന്ദു ജാഗരണ വേദികെ നായര്‍കോട് യൂനിറ്റ് അംഗം പ്രദീപ് പൂജാരി (26) യാണ് അറസ്റ്റിലായത്. വിവാഹത്തിന് വിസമ്മതിച്ചതിന്റെ വൈരാഗ്യമാണെന്ന് പൊലിസ് പറഞ്ഞു.

tRootC1469263">

വിജനമായ പ്രദേശത്തിലൂടെ നടന്നുപോവുകയായിരുന്നു യുവതി. ആ സമയത്ത് അവരെ പ്രദീപ് വഴിയില്‍ തടഞ്ഞുവെച്ചു. തന്നെ വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, യുവതി വിസമ്മതം പറഞ്ഞതോടെ ആക്രമിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.ഉഡുപ്പി വനിത പൊലിസാണ് ഇയാളെ  അറസ്റ്റ് ചെയ്തത്. 

പ്രദീപിനെതിരെ നേരത്തേയും കേസുണ്ടായിരുന്നു. ഇതേ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് ഇവരെ പിറകെ നടന്ന്  ശല്യപ്പെടുത്തിയതിന് ഹിരിയഡ്ക പൊലുസ് പ്രദീപിനെ  അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന ധാരണയിലായിരുന്നു യുവതിയും കുടുംബവും.

എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച വിജനമായ പ്രദേശത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പ്രദീപ് അക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ യുവതി വിവരം കുടുംബത്തെ അറിയിച്ചു. കുടുംബം ഉഡുപ്പി വനിതാ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Tags