മലയോര ഹൈവേ നിർമ്മാണ സാമാഗ്രഹികൾ മോഷണം: കാപ്പ പ്രതി ഉൾപ്പെടെ പിടിയിൽ
തൃശൂർ: മലയോര ഹൈവേയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിർമ്മാണ വസ്തുക്കളും മോഷണം നടത്തിയ കേസിൽകാപ്പ പ്രതി ഉൾപ്പെടെ മൂന്നുപേരെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മിന്റോ കാപ്പ കേസിൽ നാടുകടത്തിയ ആളാണ്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ എട്ടോളം കേസുകൾ ഉണ്ട്.
നിർമ്മാണം നടക്കുന്ന വൈശേരി മേഖലയിൽ നിന്നും നിർമ്മാണ സാധനങ്ങൾ എടുക്കുന്നത് മലയോര ഹൈവേ നിർമ്മാണ തൊഴിലാളി കാണുകയും മൊബൈലിൽ ദൃശ്യം പകർത്തി പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന സാധനങ്ങൾ ചാലക്കുടിയിലെ ആക്രിക്കടയിൽ കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന പണം ഉപയോഗിച്ച് മദ്യപിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
.jpg)

