വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കും
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കും. അനുമതി കാര്യത്തിൽ സർക്കാർ വകുപ്പുകൾക്കിടയിൽ തർക്കമുണ്ട്. സർക്കാർ കൃത്യമായ നിലപാട് അറിയിക്കാത്തത് ഇന്നും ഹൈകോടതിയുടെ രൂക്ഷ വിമർശനം ക്ഷണിച്ചു വരുത്തി.
പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് പിന്നാക്ക വിഭാഗ വകുപ്പ് നിലപാടെടുത്തപ്പോൾ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസിൽ അനുമതി വേണമെന്ന് വിജിലൻസും നിലപാടറിയിച്ചു. ഇതോടെ അഭിഭാഷകനെ കോടതി വിമർശിച്ചു. അഭിഭാഷകന് പദവിയിലിരിക്കാൻ യോഗ്യതയില്ലന്നായിരുന്നു വിമർശനം.
കുറച്ചു പേരെ സംരക്ഷിക്കാനാണ് ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി. തീരുമാനം ഇന്നറിയിക്കണമെന്ന് സർക്കാരിന് കോടതി കഴിഞ്ഞ ആഴ്ച അന്ത്യശാസനം നൽകിയിരുന്നു. അനുമതി നൽകിയില്ലെങ്കിൽ പട്ടിക വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്നും നിർദേശിച്ചിരുന്നെങ്കിലും സെക്രട്ടറി നേരിട്ട് ഹാജരായില്ല. സത്യവാങ്മൂലം സമർപ്പിച്ചു.
.jpg)

