ഹ​രി​പ്പാ​ട് പ്രകൃതിവിരുദ്ധപീഡനക്കേസിൽ വയോധികൻ അറസ്റ്റിൽ

google news
arrest

ഹ​രി​പ്പാ​ട്: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ 14കാ​ര​ന്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. മു​തു​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ സു​ബൈ​ർ​കു​ട്ടി​യാ​ണ് (65) അ​റ​സ്റ്റി​ലാ​യ​ത്. മു​ട്ടം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​നാ​ണ്​ കേ​സ്.

ക​രീ​ല​കു​ള​ങ്ങ​ര എ​സ്.​ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, ര​തീ​ഷ്, സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags