ഗുരുവായൂരിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Minor girl raped; accused arrested by police

തൃശൂർ :  ഗുരുവായൂരിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. രണ്ടു കടകളിലുമായി 35,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.തൈക്കാട് പള്ളിറോഡിലെ അവിൽപ്രൊ ജ്യൂസ് കടയിലും മാവിൻചുവട്ടിലെ കെ. എം.ഫ്രൈഡിലുമാണ് മോഷണം നടന്നത്. അവിൽപ്രോയിൽ നിന്ന് 15000 ത്തോളം രൂപയും കെ. എം.ഫ്രൈഡിൽ നിന്ന് 1000രൂപയുമാണ് നഷ്‌ടപ്പെട്ടത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. 

രണ്ട് കടകളുടെയും മുൻവശത്തെ ചില്ല് വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. പൂട്ടുകൾ തകർത്തതിൽ 20000 രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഇരുകടകളുടേയും ഉടമയായ കെ. കെ.ജോസഫ് ബാബു അറിയിച്ചു. പുലർച്ചെ 2.50ഓടെ കെ.എം.ഫ്രൈഡിലാണ് ആദ്യം മോഷ്ടാക്കൾ എത്തിയത്. രണ്ടു കടകളിലെയും മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടുപേരാണ് രണ്ട് കടകളിലും കയറിയിട്ടുള്ളത്. മുഖം മറച്ചെത്തിയ ഒരാൾ അകത്ത് കയറുന്നതും ഒരാൾ പുറത്ത് നിൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags