മുന്‍വൈരാഗ്യം; തൃശൂരിൽ യുവാവ് വയോധികനെ മര്‍ദ്ദിച്ചു

Teacher beats up seventh grader in Idukki; Police register case

തൃശൂര്‍: കുന്നംകുളം പഴഞ്ഞി ചിറക്കല്‍ സെന്ററില്‍ മുന്‍ വൈരാഗ്യത്തില്‍ യുവാവ് വയോധികനെ ക്രൂരമായിമര്‍ദ്ദിച്ചു. ചിറക്കല്‍ സ്വദേശിയായ വനജനാണ് (50) മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം.ചിറക്കല്‍ സ്വദേശിയായ  വിബീഷാണ് (37) വനജനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. 

ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. വൈകിട്ട് ചിറക്കല്‍ സെന്ററില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന വനജനുമായി വിബീഷ് വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് യുവാവ് വനജനെ തലയ്ക്ക് ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ വനജന്‍ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags