കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണമോഷണം ; യുവതി അറസ്റ്റിൽ
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിങ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ച കേസിലെ പ്രതിയെ കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ എ.സി. വെയിറ്റിങ് ഹാളിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയുടെ ബാഗിൽ നിന്നാണ് സ്വർണമോതിരം മോഷ്ടിച്ചത്.
വെയിറ്റിങ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരന്തൂർ മൊണാട് ഹോട്ടലിന് സമീപത്തു ശനിയാഴ്‌ച വൈകീട്ട് നാലോടെ റെയിൽവേ പൊലീസ് സംഘം പ്രതിയെ തൊണ്ടി മുതൽ സഹിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സബ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനീഷ്, വിമല, എസ്.സി.പി.ഒ ജോസ്, സി.പി.ഒ അഖിലേഷ്, റന്യ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)

