ജ്വല്ലറിയിൽ നിന്നും 2.5 കിലോ സ്വർണം മോഷ്ടിച്ചു ; അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ -

goldtheft

 ചാലിശ്ശേരി: കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്നും 3.85 കോടി രൂപ വിലമതിക്കുന്ന 2.5 കിലോയോളം (2510.915 ഗ്രാം) സ്വർണം മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പള്ളിപ്പുറം പാടിയഞ്ചീരിക്കൽ വീട്ടിൽ ടി. വിജയേഷിനെ (38) ആണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപന ഉടമ ചാത്തന്നൂർ വട്ടത്തുപറമ്പിൽ കാര്യമ്മിന്റെ പരാതിയിലാണ് നടപടി. 2022 ഏപ്രിൽ മുതൽ ഉടമയേയും മറ്റ് ജീവനക്കാരെയും കബളിപ്പിച്ച് പലപ്പോഴായി സ്വർണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags