കുവൈത്തിൽ ആഭരണ പ്രദർശനത്തിനിടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു ; യുവതി അറസ്റ്റിൽ

Land scam case: Trinamool Congress MP Abhishek Banerjee's PA Sumit Roy arrested

 കുവൈത്തിൽ നടന്ന ആഭരണ പ്രദർശനത്തിനിടെ ഏകദേശം 7,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഗൾഫ് സ്വദേശിനിയായ യുവതി അറസ്റ്റിൽ. പ്രദർശനത്തിൽ സ്റ്റാൾ നടത്തിയിരുന്ന വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടപടി സ്വീകരിച്ചത്. പ്രദർശനത്തിലെ വലിയ തിരക്ക് മുതലെടുത്തായിരുന്നു ഈ മോഷണം നടന്നത്.

ആഭരണങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താവെന്ന വ്യാജേന സ്റ്റാളിലെത്തിയ പ്രതി, ജീവനക്കാരുടെ ശ്രദ്ധ തിരിയുന്ന തക്കം നോക്കി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ആധുനിക ബയോമെട്രിക് സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഹവല്ലി ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും, ഇവരുടെ താമസസ്ഥലത്തുനിന്ന് മോഷ്ടിച്ച മുഴുവൻ ആഭരണങ്ങളും പൊലീസ് പൂർണ്ണമായി കണ്ടെടുക്കുകയും ചെയ്തു. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Tags