തൃശൂരിലെ റുസിയ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ജുവല്ലറിയിൽ 3.85 കോടിയുടെ സ്വർണാഭരണ തട്ടിപ്പ് : അസി. മാനേജർക്കെതിരേ കേസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

തൃശൂർ: കറുകപുത്തൂരിലെ റുസിയ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ജുവല്ലറിയിൽനിന്ന് 3.85 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ അസി. മാനേജർക്കെതിരേ ചാലിശേരി പോലീസ് കേസെടുത്തു.തിരുമിറ്റക്കോട് സ്വദേശിയായ വിജേഷിനെതിരേയാണ് കേസെടുത്തത്. ജുവല്ലറിയുടെ ഉടമയായ ചാത്തന്നൂർ വെട്ടത്ത് പറമ്പിൽ വീട്ടിൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

2022 ഏപ്രിൽ ഒന്നു മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. രണ്ടര കിലോഗ്രാമിലധികം സ്വർണാഭരണങ്ങൾ സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ടതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.  ഏകദേശം 3,85,00,000 രൂപ വിലമതിക്കുന്നതായും എഫ്.ഐ.ആറിൽ പറയുന്നു. സെപ്റ്റംബർ 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പോലീസ് കേസെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ കെ. കൃഷ്ണൻ അന്വേഷണം ആരംഭിച്ചു.

Tags