15-കാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
Apr 13, 2025, 11:42 IST


കോഴിക്കോട്: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു.
നഗരത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.