ഇടുക്കിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ പിടികൂടി എക്സൈസ്

Ganja plant
Ganja plant

ഇടുക്കി : അടിമാലിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം കരയിൽ അനൂപിനെയാണ് എക്സൈസ് പിടികൂടിയത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തിയിരുന്നു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്.

കൂടാതെ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നെബുഎ.സി, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ.കെ.എൻ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Tags