കുട്ടികൾക്കുൾപ്പെടെ വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേർ പിടിയിൽ
Sep 30, 2026, 19:47 IST
കുട്ടികൾക്കുൾപ്പെടെ വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേരെ വലപ്പാട് പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.വലപ്പാട് കോതകുളം ജവാൻ കോർണർ സ്വദേശി ആദിത്യൻ (21), തവളക്കുളം വില്ലേജ് എസ്.എൻ. സെന്റർ സ്വദേശി സബാഹ് (19), കയ്പമംഗലം കൂരിക്കുഴി സ്വദേശി സിനാൻ (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 28-ന് വൈകീട്ട് 6:30-ഓടെ വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എൻ. സെൻറെറിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളെ 36.15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഇൻറർസെപ്റ്റർ ബുള്ളറ്റ്, റോയൽ എൻഫീൽഡ് ബുള്ളറ്റ്, ഹോണ്ട ആക്ടീവ സ്‌കൂട്ടർ എന്നിവയിൽ ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്.
.jpg)

