ബെംഗളൂരുവിൽ ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു


ബെംഗളൂരു: ബസിൽ മക്കളുടെ മുന്നിൽ വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. കർണാടകയിൽ ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിൽ മാർച്ച് 31നാണ് സംഭവം നടന്നത്. തുടക്കത്തിൽ കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടർന്ന് പ്രദേശത്തെ ദളിത് നേതാക്കൾ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നൽകുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിജയനഗര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഉച്ഛാംഗിദുർഗ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്.
ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. രാത്രി വൈകിയതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നു. ഇവർ പലയിടങ്ങളിലായി ഇറങ്ങി. ഒടുവിൽ ബസ് ഛന്നാപുരയിലെത്തിയപ്പോൾ ബസിൽ യുവതിയും മക്കളും മാത്രമായി. ഈ സമയം ഇവിടെ വിജനമായ സ്ഥലത്തുവെച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മക്കളുടെ വായിൽ തുണി തിരുകിയെന്നും ഇരുവരേയും കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ട് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ നിന്ന് മടങ്ങുകയായിരുന്ന കർഷകർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് കിടക്കുന്നതും ബസിൽ നിന്ന് നിലവിളി ഉയരുന്നതും ശ്രദ്ധിച്ചു.

Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.