ഗാ​ന്ധി​ന​ഗ​റിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

google news
arrest

ഗാ​ന്ധി​ന​ഗ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ തെ​ള്ള​കം കാ​ച്ച​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ജിം​സ​ൻ വ​ർ​ഗീ​സ് (40) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​പ്പൂ​ക്ക​ര ഭാ​ഗ​ത്തു​ള്ള ക​സ്തൂ​ർ​ബ ഷാ​പ്പി​ൽ വെ​ച്ച് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ക​ന്റെ പേ​രി​ൽ കേ​സ് കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജിം​സ​ന് യു​വാ​വി​നോ​ട് വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, സി.​പി.​ഒ സി​ബി​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഗാ​ന്ധി​ന​ഗ​ർ, ക​ടു​ത്തു​രു​ത്തി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags