കൊച്ചിയിൽ മയക്കുമരുന്നുമായി ഫുഡ് വ്ലോഗറും സുഹൃത്തും പിടിയിൽ

foodvloger

 കൊച്ചിയിൽ ലഹരിയുമായി ഫുഡ് വ്ലോഗറും സുഹൃത്തും എക്സൈസ് പിടിയിൽ. ഫുഡ് പ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിലുമാണ് പിടിയിലായത്. 

ഇവരിൽ നിന്ന് 7.52ഗ്രാം എം.ഡി.എം.എയും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. തുടർന്നാണ് ചിറ്റൂർ ഭാഗത്ത് നിന്നും ആദിലും, ഷാമിലും പിടിയിലായത്.

tRootC1469263">

Tags