മീൻകച്ചവടക്കാരനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ
Sat, 20 May 2023

കൊച്ചി: മീൻ കച്ചവടക്കാരൻ സമദിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി സലീമാണ്(53) പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കമാലക്കടവിൽവെച്ച് കടംവാങ്ങിയ തുക തിരികെ ചോദിച്ചതിനുള്ള വിരോധത്തിലാണ് പ്രതി പൊട്ടിയ ചില്ലുഗ്ലാസുകൊണ്ട് സമദിന്റെ ഇടതുകവിളിൽ കുത്തിയത്. ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ രൂപേഷ്, സി.പി.ഒമാരായ സജി, ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.