തലയിണ കമ്പനി തീവച്ച്‌ നശിപ്പിച്ച കേസ് ; 39കാരൻ പിടിയിൽ

arrest

 തലയിണ കമ്പനി തീവച്ച്‌ നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖിനെ(39)യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.മാർച്ച്‌ 21നായിരുന്നു സംഭവം. 

മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വെച്ച്‌ നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
തന്റെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താലാണ് തീവെച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Tags