പിതാവിന്റെ ക്രൂരത ...! മൂന്ന് പെൺമക്കളെ തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

kottayam-crime

 ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മൂന്ന് പെൺമക്കളെ തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. എട്ട്, ആറ്, അഞ്ച് വയസ്സുള്ള മക്കളെ കാണാനില്ലെന്ന് കാണിച്ച് മാർച്ച് 6ന് പ്രതിയും ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.

tRootC1469263">

ചോദ്യം ചെയ്യലിൽ പ്രതി നൽകിയ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് പൊലീസിന് സംശയമുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും ദുശ്ശീലങ്ങളും കാരണം മക്കളെ വളർത്താൻ ബുദ്ധിമുട്ടാണെന്ന് കരുതിയാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.
മാർച്ച് 6ന് രാവിലെ കുട്ടികളെ തടാകത്തിന് സമീപം എത്തിച്ച് ഓരോരുത്തരെയായി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തി ജയിലിലടച്ചതായി പൊലീസ് അറിയിച്ചു.

Tags