കുടുംബ വഴക്ക് : തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു
Jan 5, 2025, 19:05 IST
തൃശൂർ : വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു. കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.കഴിമ്പ്രം തവളക്കുളം സ്വദേശി അഖിൽ (31) നാണ് കുത്തേറ്റത്. എടമുട്ടം സെന്‍ററിന് പടിഞ്ഞാറ് സൊസൈറ്റിക്കടുത്ത് വെച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ദേഹത്ത് നിരവധി കുത്തേറ്റിട്ടുണ്ട്.
tRootC1469263">ഗുരുതര പരിക്കേറ്റ യുവാവിനെ വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകും. വലപ്പാട് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
.jpg)


