കുടുംബവഴക്ക് : ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ

arrest1
arrest1

പാലക്കാട്: ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് പിടിയിലായത്. ഭാര്യ മേരി(52)ക്ക് വെടിയേറ്റ് കാൽമുട്ടിന് പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.മദ്യപിച്ചെത്തിയ ശിവൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. ഞായറാഴ്ച ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ശിവൻ, ഭാര്യ മേരിയുമായി ത൪ക്കമായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന എയ൪ഗൺ ഉപയോഗിച്ച് ഭാര്യക്ക് നേരെ വെടിയുതി൪ത്തു. കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

tRootC1469263">

സംഭവശേഷം വീട്ടിലെത്തിയ പൊലീസ് ശിവനെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമമടക്കം വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധനയടക്കം നടപടികൾ പൂർത്തീകരിച്ച് പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിട്ടു.

Tags