വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി സൈബർ പൊലീസ്

police

തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വൻ വ്യാ ജ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകു ന്നതായി സൈബർ പൊലീസിൻ്റെ മുന്നറിയിപ്പ്.

ഓഹരി വിപണിയിലെ പ്രമുഖരുടെയും പ്രശസ്‌ത സ്ഥാ പന മേധാവികളുടെയും എ.ഐ വിഡിയോകൾ നിർമി ച്ച്, വൻ ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ പ്രചരിപ്പി ച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ഇത്ത രം വ്യാജ പരസ്യങ്ങളിൽ താല്പ‌ര്യം പ്രകടിപ്പിച്ചു ക്ലിക് ചെയ്യുന്നവരെ, ട്രേഡിങ് പഠിപ്പിക്കാനെന്ന വ്യാജേന വാ ട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നു.

തുടർന്ന് രാജ്യത്തെ മുൻനിര ട്രേഡിങ് കമ്പനികളുടേതി ന് സമാനമായ വ്യാജ ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിൽ അയച്ചുനൽകി ഡൗൺലോഡ് ചെയ്യിപ്പി ക്കുകയാണ് ഇവരുടെ രീതി. ഇത്തരം അജ്ഞാത ലിങ്കു കളിൽ വീഴരുതെന്നും, ഓഹരി നിക്ഷേപങ്ങൾ അംഗീകൃ ത സെബി രജിസ്റ്റർ ചെയ്ത്‌ സ്ഥാപനങ്ങൾ വഴി മാത്രം നടത്തണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

Tags