ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യർഥന ; യുവാവ് അറസ്റ്റിൽ

arrest

 പൊലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യർഥന നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

തളിക്കുളം പത്താംകല്ല് വയൽ പാലം സ്വദേശി പണിക്കവീട്ടിൽ ഷാഹിദ് (36) ആണ് അറസ്റ്റിലായത്. അടിയന്തര പൊലീസ് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാൾ (ഇ.ആർ.എസ്.എസ്.) കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നും ഈ വിവരം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.

Tags