നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യ പ്രതി പിടിയിൽ

വെള്ളറട: നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടുകയും സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റിയിലെ പ്രസിഡന്റ് കീഴാറൂര്‍ കുറ്റിയാണിക്കാട് ശാന്താ ഭവനില്‍ അഭിലാഷ് ബാലകൃഷ്ണന് (32) ആണ് പിടിയിലായത്.
പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ പ്രവര്‍ത്തനം നിലച്ച സഹകരണസംഘം പൂട്ടുകയായിരുന്നു. നിക്ഷേപകരും ഉദ്യോഗാർഥികളും പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ് നല്‍കിയത്. കണ്ണമ്മൂലയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളറട ഇന്‍സ്പെക്ടര്‍ എം. ആര്. മൃദുല്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ എസ് കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ പ്രദീപ്, ഷാജന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.