എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Aug 19, 2026, 21:50 IST
തിരുവനന്തപുരം: ഇടവയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരണപ്പെട്ടത്. ഇടവയിലെ കായൽതീരത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് മഫ്തിയിൽ എക്സൈസ് സംഘം സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടതിനെ തുടർന്ന് ഷഹാൻ കായലിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഇയാളോടൊപ്പം ഉണ്ടായിരുന്ന താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.jpg)

