പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസറെ കാറിടിച്ച് കടന്ന കേസ്; പ്രതികളിലൊരാൾ പിടിയിൽ

arrest1


പത്തനംതിട്ട: കുമ്പഴയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവത്തിലെ പ്രതികളിലൊരാൾ പിടിയിൽ. പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാനാണ് പിടിയിലായത്. ചിറ്റാറിൽ നിന്നാണ്ടി പൊലീസ് പ്രതിയായ നസീബിലെ പിടികൂടിയത്. പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിൻ്റെ കാലില്‍ കാര്‍ കയറ്റിയത്. കാലിന് രണ്ട് പൊട്ടലേറ്റ എക്‌സൈസ് ഓഫീസര്‍ ചികിത്സയിലായിരുന്നു.

tRootC1469263">

പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിൻ്റെ കാലില്‍ കാര്‍ കയറ്റിയത്. കാലിന് രണ്ട് പൊട്ടലേറ്റ എക്‌സൈസ് ഓഫീസര്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം പ്രതികളായ പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാന്‍, പത്തനംതിട്ട സ്വദേശി ആസിഫ് എന്നിവര്‍ കാറില്‍ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച കാർ പത്തനംതിട്ട പോലീസ് പിടികൂടി.

ലഹരിക്കേസിൽ മുമ്പും പ്രതി നസീബ് സുലൈമാനെ പിടികൂടിയിട്ടുണ്ടെന്നും തന്നോട് പ്രതിക്ക് മുൻ വൈരാഗ്യം ഉണ്ടെന്നും എക്സൈസ് ഓഫീസർ പ്രതികരിച്ചിരുന്നു. ശ്രീആനന്ദ്, അജിത്ത് എം കെ, അഭിജിത്ത്, നിതിന്‍ ശ്രീകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. കാലിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Tags