90 കിലോ കഞ്ചാവ് പിടിച്ച കേസിന്റെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

തിരുവനന്തപുരം: 90 കിലോ കഞ്ചാവ് പിടിച്ച കേസിന്റെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്തർസംസ്ഥാന ബന്ധം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അംഗീകരിച്ച് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു.
ജഗതി സത്യനഗര്‍ സ്വദേശിയും മുൻ എസ്.എഫ്.ഐ നേതാവുമായ ബോള്‍ട്ട് അഖില്‍ എന്ന ആർ.ജി. അഖില്‍, തിരുവല്ലം കരിങ്കടമുകള്‍ സ്വദേശി യമഹ രതീഷ് എന്ന ആർ. രതീഷ്, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള സ്വദേശി ചൊക്കന് രതീഷ് എന്ന എസ്.ആർ. രതീഷ്, കല്ലിയൂര്‍ മുതുവക്കോണത്ത് സ്വദേശി ബോലേറാ വിഷ്ണു എന്ന വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍. ഒഡീഷയില്‍ നിന്ന് നാല് ലക്ഷം രൂപക്ക് വാങ്ങിയ കഞ്ചാവാണ് പ്രതികളില്‍ നിന്ന് 2023 മേയ് ഏഴിന് കണ്ണേറ്റുമുക്കില്‍ വച്ച് എക്സസെസ് സംഘം പിടികൂടിയത്.