തൃശ്ശൂരിൽ 300 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

excise1
excise1

തൃശൂർ: 300 ഗ്രാം കഞ്ചാവുമായി ചൊവ്വന്നൂർ സ്വദേശിയെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അയിനികുളം അമ്പലം സ്വദേശി  സനു (34) വിനെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അടുപ്പൂട്ടി മേഖലയിൽ ഉൾപ്പെടെ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇന്നലെ വൈകിട്ട് ആറിന് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.ജി. ശിവശങ്കരൻ, സി.എ. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ റാഫി, ശ്രീരാഗ്, സജീഷ്, സതീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags