മാരക മയക്കുമരുന്നായ മെത്താ ഫെറ്റമിനുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ

google news
dsg

 മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്ക്പോസ്റ്റിൽ  കാറിൽ കടത്തുകയായിരുന്ന 7.42 ഗ്രാം  മെത്താംഫറ്റമിൻ പിടികൂടി . ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് KL 55 Y 2451 നമ്പർ മാരുതി ബലാനേ കാറിൽ  7.42 ഗ്രാം മെത്താംഫെറ്റമിൻ കടത്തികൊണ്ട് വന്ന   മലപ്പുറം  ജില്ലയിൽ തിരൂർ  മാറാക്കര  പെരുങ്കുളം  ആലാസംപാട്ടിൽ വീട്ടിൽ  ഷിഹാബ് എ പി  (:34) മലപ്പുറം  ജില്ലയിൽ തിരൂർ  പൊൻമള  ചേങ്ങോട്ടൂർ  ചൂനൂർ   പട്ടത്ത് വീട്ടിൽ  സന്ദീപ് പി(:33) മലപ്പുറം  തിരൂർ കോട്ടക്കൽ കാടാമ്പുഴ പത്തായ കല്ല് ഭാഗത്ത് പയ്യാപന്തയിൽ വീട്ടിൽ    മുഹമ്മദ് മുസ്തഫ പി.പി  (31) എന്നിവരെ  പിടികൂടി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. 

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL 55 Y 2451 നമ്പർ മാരുതി ബലാനേ കാറും  34000/-രൂപയും  5 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.  എക്സൈസ് ഇൻസ്പെക്ടർ എം.  ജിജിൽ കുമാർ  പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്.പാർട്ടിയിൽ സി.ഇ.ഒ  മാരായ ഷിനോജ് എം ജെ , ഷാഫി ഒ എന്നിവർ ഉണ്ടായിരുന്നു.
 

Tags