വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി എറണാകുളം സ്വദേശി പിടിയിൽ
May 18, 2023, 21:40 IST

കൽപറ്റ: ബൈപാസിൽ പൊലിസ് വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം എലൂർ സൗത്ത് തൈപ്പറമ്പിൽ ടി.എ. അനൂപിനെയാണ് സബ് ഇൻസ്പക്ടർ അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 0.79 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി.