എറണാകുളത്ത് 1.635 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Mar 8, 2025, 19:33 IST


എറണാകുളം : 1.635 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻറ പിടിയിൽ . പച്ചാളം വിഷ്ണു സജനൻ എന്നയാളാണ് പിടിയിലായത്. പച്ചാളം, കടമക്കുടി, എറണാകുളം ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.
എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.