എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പുമായി യുവാവ് പിടിയിൽ

cochi hashish oil - athul krishna - arrest
cochi hashish oil - athul krishna - arrest

പരിശോധനയില്‍ എട്ട് ഗ്രാം ഹാഷിഷ് ഓയിലും 16 എല്‍എസ്ഡി സ്റ്റാമ്പും 61 സ്റ്റാമ്പ് പോലുള്ള പേപ്പറുമാണ് പിടിച്ചത്.

കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി യുവാവ് പിടിയിൽ. എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താന്നിക്കല്‍ ഭാഗത്ത് താമസിക്കുന്ന അതുല്‍ കൃഷ്ണ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. 

ഇതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതുലിനെ പൊലീസ് പിടികൂടിയത്. പരിശോധനയില്‍ എട്ട് ഗ്രാം ഹാഷിഷ് ഓയിലും 16 എല്‍എസ്ഡി സ്റ്റാമ്പും 61 സ്റ്റാമ്പ് പോലുള്ള പേപ്പറുമാണ് പിടിച്ചത്. അന്വേഷണ സംഘത്തില്‍ എസ്എച്ച്ഒ ഹരികൃഷ്ണന്‍, എസ്‌ഐ മനോജ്, എസ്പിഒ രാജേഷ്, അനീഷ്, ഗിരീഷ്, സുജിത്, സിപിഒ സ്‌റ്റെവിന്‍ എന്നിവരാണുണ്ടായത്.

tRootC1469263">

Tags