ബംഗളൂരുവിൽ പ്രണയം നിരസിച്ച എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തി
Nov 18, 2023, 10:14 IST

ബംഗളൂരു: പ്രണയം നിരസിച്ചതിന് എൻജിനീയറിങ് വിദ്യാർഥിനിയെ പൂർവവിദ്യാർഥി കൊലപ്പെടുത്തി. ഹാസൻ ജില്ലയിലെ മൊസലെ ഹൊസഹള്ളി ഗവ. എൻജിനീയറിങ് കോളജിലെ ആദ്യ വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിനി സുചിത്രയാണ് (20) മരിച്ചത്.
കോളജിലെ പൂർവ വിദ്യാർഥിയായ തേജസാണ് (23) പ്രതി. വ്യാഴാഴ്ച പെൺകുട്ടിയെ ഹാസനടുത്ത കുന്തി ബെട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലെപ്പടുത്തുകയായിരുന്നു. ഇയാളുടെ പ്രേമാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.