എ​ട​ക്ക​ര ടൗ​ണി​ല്‍ നിന്ന് ക​ഞ്ചാ​വു​ചെ​ടി എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു

google news
ganja

എ​ട​ക്ക​ര: ടൗ​ണി​ല്‍ കെ.​എ​ന്‍.​ജി റോ​ഡ​രി​കി​ല്‍ ന​ട​പ്പാ​ത​യോ​ട് ചേ​ര്‍ന്നു​ള്ള ക​ഞ്ചാ​വു​ചെ​ടി എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി. ​സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് 25 സെ.​മീ. നീ​ള​മു​ള്ള ക​ഞ്ചാ​വു​ചെ​ടി പി​ടി​ച്ചെ​ടു​ത്ത​ത്.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ റെ​ജി തോ​മ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ രാ​കേ​ഷ്, ച​ന്ദ്ര​ന്‍, ആ​ബി​ദ്, എ​ബി​ന്‍, സ​ണ്ണി, രാ​ജീ​വ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ട​ക്ക​ര ടൗ​ണി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ഞ്ചാ​വു​ചെ​ടി വ​ള​ര്‍ന്ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും ഇ​തി​ന് പി​ന്നി​ലെ ആ​ളു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags