ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതി കൂടി പിടിയിൽ

Case of attack on ED officials; Police can continue investigation, High Court says no CBI investigation

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി. വിദേശത്തേക്ക് കടന്ന കേസിലെ 27-ാമത്തെ പ്രതിയായ ആദർശാണ് ഇപ്പോൾ പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഇയാൾക്കായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന പാളയം സന്തോഷിനായുള്ള തിരച്ചിൽ തുടരുകയാണ്, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Tags