പി വി അൻവറിന്റെ ഡ്രൈവർ സിയാദിന് ഇഡി നോട്ടീസ്
കൊച്ചി: മുൻ എംഎൽഎ പി വി അൻവറിന്റെ ഡ്രൈവർ സിയാദിന് ഇഡിയുടെ നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസ്. പി വി അൻവറിന്റെ ബിനാമി ഇടപാടുകളിൽ സിയാദിന് നിർണ്ണായക പങ്കെന്നാണ് ഇഡി കണ്ടെത്തൽ.
മണി ലോണ്ടറിങ് നടത്തി എന്നും ഇഡി കണ്ടെത്തലുണ്ട്. അൻവർ 5 വർഷം കൊണ്ട് വരുമാനം 14 കോടിയിൽ നിന്നും 64 കോടിയാക്കിയതിലാണ് ഇഡി അന്വേഷണം. സമ്പത്തിക മാന്ദ്യമുള്ള 5 വർഷം സ്വത്ത് 5 ഇരട്ടി ആയതിൽ ഇഡിക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ബിനാമികളിലേക്കും പണം നൽകിയവരിലേക്കും അന്വേഷണമെത്തുന്നുണ്ട്.
tRootC1469263">അൻവറിനും ഇന്നലെ ഇഡി നോട്ടിസ് കിട്ടിയിരുന്നു. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി വി അൻവർ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തൽ. നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടിസ് നൽകിയിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി.
.jpg)

