കാട്ടാക്കടയില്‍ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്ക്


തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്.
കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവര്‍ തമ്മിലുള്ള തര്ക്കത്തിടെയാണ് സംഭവം. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്.
കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയര്‍ കുപ്പിയുടെ ചില്ലുകള്‍ പതിച്ചു. കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോയി.
Tags

അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറി,ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം : കെ സുധാകരൻ
ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.അഴിമതിയിൽ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേരളം കണ്ട