ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കം ; ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു

kottayam-crime

 ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം.തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. കൃത്യത്തിന് ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച്‌ വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുന്നയാളാണ് ജസ്റ്റിൻ ജോയ് എന്ന് മൂന്നാർ പൊലീസ് അറിയിച്ചു. മാങ്കുളം ആനക്കുളത്തെ ഉടുമ്പക്കൽ ജോയ് ആണ് ലഹരിക്കടിമായ മകനെ പെട്ടെന്നുളള പ്രകോപനത്തിൽ തലയ്ക്കടിച്ചത്. രാവിലെ മുതൽ മദ്യപിച്ച്‌ ജസ്റ്റിൻ വീട്ടുകാരുമായി വഴക്കിലായിരുന്നു.

Tags