യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി

A young man was deported after being accused of drug trafficking.
A young man was deported after being accused of drug trafficking.

പാലക്കാട്: ചാത്തപുരം കല്‍പാത്തി ശങ്കുവാരത്തോട് അല്‍ മിഷാലിനെ (23) കാപ്പ ചുമത്തി നാടുകടത്തി. പാലക്കാട് നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന് ആറു മാസത്തേക്കാണ്് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

tRootC1469263">

ഇത് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നഗരത്തിലെ ബിഗ്ബസാര്‍ സ്‌കൂളിനു മുന്‍വശത്ത് വെച്ചുണ്ടായ നരഹത്യാശ്രമക്കേസിലാണ് കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയില്‍ തൃശൂര്‍ റെയ്ഞ്ച് പോലീസ് ഡെപ്യൂട്ടി ജനറല്‍ ഹരിശങ്കറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

Tags