തൃശൂരിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർക്ക് വെട്ടേറ്റു

stabbed
stabbed

തൃശൂർ: പുന്നയൂർക്കുളം ചവടക്കേക്കാട് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്ങൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27) തോട്ടുപുറത്ത് വീട്ടിൽ റെനിൽ (23) എന്നിവർക്കാണ് പരുക്കേറ്റത്. പ്രണവിനെ മെഡിക്കൽ കോളജിലും റെനിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

tRootC1469263">

ഇന്നലെ വൈകിട്ട് 4 മണിയോടെ വൈലേരി പീടികക്ക് സമീപം വച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലാണ്.വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടിയ യുവാക്കൾ  നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.

Tags