ലഹരി ഒഴുക്ക് ; ഓണം സുരക്ഷിതമാക്കാൻ സ്പെഷ്യൽ ഡ്രൈവ്

drug arrest

 വരാനിരിക്കുന്ന ഓണാഘോഷങ്ങളുടെ മറവിൽ സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നത് തടയാൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജനങ്ങളും പൊലീസും കൈകോർത്ത് നടത്തുന്ന ഈ മുന്നേറ്റം തിന്മക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനാകെ മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓപ്പറേഷൻ തൂഫാനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിന് നാടിനോട് നന്ദി അറിയിച്ച് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
മണിക്കൂറിൽ ആറ് ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകൾ കേരളത്തിൽ നടക്കുന്നു. 

വലിയ പോരാട്ടമാണ് നമ്മൾ ഏറ്റെടുത്തത്. ലഹരിയുടെ ലഭ്യത സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നു. രാജ്യത്തിനാകെ മാതൃകയായ തൂഫാൻ ജനവും പൊലീസും ഒന്നിച്ചു നിന്നാലുള്ള തിന്മക്ക് എതിരായ പോരാട്ടത്തിന്റെ മാതൃകയാണ്. ഓണാഘോഷത്തിന്റെ മറവിൽ ലഹരി ഒഴുകാൻ നമ്മൾ അനുവദിക്കരുത്. ഓണക്കാലത്തെ സുരക്ഷിതമാക്കാൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവ് ശക്തമാണ്. ഓപ്പറേഷൻ തൂഫാനെ ഒരു ജനകീയ പ്രസ്ഥാനമാക്കി വളർത്തിയ ഈ നാടിനെ അഭിവാദ്യം ചെയ്യുന്നു. വിട്ടുവീഴ്ചയില്ലാതെ പോരാട്ടം തുടരുമെന്ന് ഉറപ്പ് നൽകുന്നു…" എന്ന് രമേഷ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Tags