മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
May 14, 2026, 18:34 IST
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് കരുതൽ തടങ്കലിലാക്കി.കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശിയായ ഡൊമിനിക് പീറ്റർ (32) ആണ് പിടിയിലായത്.
പ്രതിക്കെതിരെ കഴക്കൂട്ടം, തമ്പാനൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 9 ലഹരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്നും ഇയാൾ ലഹരിമരുന്ന് വിൽപന തുടരുന്നെന്ന വിവരം ലഭിച്ചതോടെയാണ് നടപടി.
.jpg)

