1.200 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസ് : പ്രതിക്ക് 6 മാസം കഠിന തടവും പിഴയും
പാലക്കാട്: 1.200 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് 6 മാസം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ പൂത്തോൾ കോട്ടപ്പുറം മഹിമ വീട്ടിൽ സന്ദീപ് കുര്യൻ ജോർജ് (26)നെയാണ് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.
tRootC1469263">2020 ഫെബ്രുവരി 13 നാണ് കേസിനാസ്പദമായ സംഭവം. വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പാലക്കാട് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സതീഷും പാർട്ടിയും വാഹന പരിശോധനക്കിടെയാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. കേസിന്റെ അന്വേഷണവും അന്തിമ റിപ്പോർട്ട് സമർപ്പണവും നടത്തിയത് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി. വേണുഗോപാൽ കുറുപ്പാണ്. പ്രോസീക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്‌പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
.jpg)


