മദ്യവും മൂത്രവും കുടിപ്പിച്ചു ; ബിഹാറിൽ നോമ്പുകാരിയായ യുവതിക്ക് ആൾക്കൂട്ട ആക്രമണത്തിൽ ദാരുണാന്ത്യം
പാട്ന: ബിഹാറിലെ മധുബനി ജില്ലയിൽ നോമ്പുകാരിയായ യുവതിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കി കൊലപ്പെടുത്തി. അന്ധരാതാർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് റോഷൻ ഖാത്തൂൻ എന്ന യുവതിയെ മോഷണക്കുറ്റം ആരോച്ച് അതിക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
റോഷൻ ഖാത്തൂൻ ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് നാട്ടുകാർ അവരെ തടഞ്ഞുവെച്ചത്. തുടർന്ന് യുവതിയെ മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതയായ അവരെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിൽ യുവതിയുടെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു ആൾക്കൂട്ടാക്രമണമല്ലെന്നും മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും അവർ ആരോപിച്ചു. മർദ്ദനത്തിനിടെ നോമ്പുകാരിയായ യുവതിയെ മൂത്രവും മദ്യവും കുടിപ്പിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
.jpg)


