ഭാര്യയെ നോക്കി കുരച്ചതിൽ പക ; അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്

street dog

 ബെംഗളൂരു: ഭാര്യയെ നോക്കി കുരച്ചതിന്റെ പകയിൽ അയൽവീട്ടിലെ വളർത്തുനായയെ യുവാവ് ക്രൂരമായി തല്ലിച്ചതച്ചു. ബെംഗളൂരു മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരെഹള്ളി ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. നായയുടെ ഉടമ അഞ്ജനപ്പയുടെ പരാതിയിൽ ഗോപി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ഏപ്രിൽ 9-ന് രാത്രി അഞ്ജനപ്പയുടെ നായ ഗോപിയുടെ ഭാര്യയെ നോക്കി കുരച്ചതാണ് ആക്രമണത്തിന് കാരണമായത്. പ്രകോപിതനായ ഗോപി വടിയുമായി അഞ്ജനപ്പയുടെ വീട്ടിലെത്തുകയും ഗേറ്റിൽ കെട്ടിയിട്ടിരുന്ന നായയെ ദയവില്ലാതെ തല്ലുകയുമായിരുന്നു. അടിയേറ്റ് നായയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന് ബോധം നഷ്ടപ്പെട്ടു. ഉടൻ തന്നെ പെറ്റ് ക്ലിനിക്കിൽ എത്തിച്ച് തീവ്രപരിചരണം നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. നായയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് പ്രധാന തെളിവായി സ്വീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Tags