ഓപ്പറേഷൻ തീയേറ്ററിൽ രോ​ഗിയായ 19 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ‌

65-year-old man arrested for raping and murdering four-year-old girl

ലഖ്നൗ: ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ രോ​ഗിയായ 19 കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. വാടക കെട്ടിടത്തിൽ ആശുപത്രി നടത്തിവരികയായിരുന്ന വിജയ് കുമാർ ഗിരി (37) എന്നയാളാണ് പിടിയിലായത്. രോ​ഗിക്ക് മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

സംഭവത്തെ തുടർന്ന് ആശുപത്രി സീൽ ചെയ്യാനും ഡോക്ടറുടെ ബിരുദം റദ്ദാക്കാനും സംസ്ഥാന ആരോഗ്യ മന്ത്രി നിർദേശം നൽകി. പനി ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 19 കാരിയായ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മയക്കുമരുന്ന് നൽകി ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. എസ്‌സി–എസ്ടി ആക്ടിലെ വകുപ്പുകളും ചുമത്തി.

ഡോക്ടർ ഓപ്പറേഷൻ തിയറ്ററിലേക്കു തന്നെ വിളിച്ചു വരുത്തി. അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ആശുപത്രി സീൽ ചെയ്തതായും അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമിഷണർ ട്വിങ്കിൾ ജെയിൻ അറിയിച്ചു. മെയ് 21നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Tags