മദ്യപാനത്തിനിടെയുണ്ടായ തർക്കം : കൊല്ലത്ത് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന പ്രതി പിടിയിൽ

Death due to boat capsizing in Puthukurichi; A fisherman died

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന പ്രതി പിടിയിൽ. കാവനാട് വാഴങ്ങൾ വീട്ടിൽ സുരേഷ് ബാബു (58) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ സുഹൃത്തായ പനയം സ്വദേശി ബിജു (48) വിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ കൊല്ലം-തേനി ദേശീയപാതയിൽ താന്നിക്കമുക്കിന് സമീപം ആളൊഴിഞ്ഞ വീട്ടിലായിരു കൊല നടന്നത്. 

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ ബിജു കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ​ വാക്കുതർക്കത്തിനിടെ സുരേഷ് ബാബു ബിജുവിനെ ചവിട്ടിയതാണ് ബിജുവിനെ പ്രകോപിപ്പിച്ചത്.  കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ പ്രതി ബിജു സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. സുരേഷ് ബാബു മരിച്ചതായ് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനെ സംഭവ സ്ഥലത്ത് നിന്നു തന്നെപോലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ​

Tags