പുൽവാമ ആക്രമണത്തിന് പണം നൽകിയെന്ന് ആരോപിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; വ്യാപാരിയുടെ 4.11 ലക്ഷം നഷ്ടമായി
ആലപ്പുഴ : പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വ്യാപാരിയെ ‘ഡിജിറ്റൽ അറസ്റ്റ്’ചെയ്ത് 4.11 ലക്ഷം തട്ടിയെടുത്തതായി പരാതി. ആലപ്പുഴ ആറാട്ടുവഴിയിൽ വ്യാപാരം നടത്തുന്ന കടക്കരപ്പള്ളി സ്വദേശി റോസ്‌മോനാണ്പണം നഷ്ടപ്പെട്ടത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 10, 11, 16 ദിവസങ്ങളിലാണ് പണം തട്ടിയത്.
tRootC1469263">റോസ്‌മോൻറെ പരാതിയിൽ ഡൽഹി സ്വദേശി സഞ്ജയ്‌കുമാർ, മഹാരാഷ്ട്ര സ്വദേശി ഋഷബ് മഹോർ, മധ്യപ്രദേശ് സ്വദേശി ആകാശ് എന്നിവർക്കെതിരേ പട്ടണക്കാട് പോലീസ് കേസെടുത്തു. റോസ്‌മോന്റെ ഫോൺ നമ്പർ വഴിയെടുത്ത അക്കൗണ്ടിൽനിന്ന് പുൽവാമ ഭീകരാക്രമണത്തിനായി 80 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. അതിൽ കേസെടുത്തിട്ടുണ്ടെന്നും മൊഴിയെടുക്കുകയാണെന്നും വിശ്വസിപ്പിച്ചായിരുന്നു മണിക്കൂറുകളോളം ‘ഡിജിറ്റൽ അറസ്റ്റി’ലാക്കിയത്.
വീഡിയോ കോളിൽ പോലീസ് വേഷത്തിയായിരുന്നു തട്ടിപ്പ്. റോസ്‌മോന്റെ ആധാർ കാർഡിന്റെ പകർപ്പു വാങ്ങി ബാങ്ക് ബാലൻസ് നോക്കാനായി ആലപ്പുഴ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ട് വഴി 11,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അതേദിവസംതന്നെ കടയുടെ അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നാവശ്യപ്പെട്ട് 3,00,023 രൂപ ഋഷഭ് മഹോറിന്റെ മുംബൈയിലെ അക്കൗണ്ടിലേക്ക് അയപ്പിച്ചു.
തുടർന്ന് 11-ാം തീയതിയിൽ റോസ്‌മോന്റെ മറ്റൊരു അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അകാശിന്റെ ഡാബ്രായിലുള്ള അക്കൗണ്ടിലേക്ക് 50,000 രൂപയും അയപ്പിച്ചു. 16-നു ജാമ്യമെടുക്കണമെന്നും അറിയിച്ചു. അതിനായി 50,000 രൂപ അയച്ചാൽ ഇതുവരെ നൽകിയ പണം തിരികെ നൽകാമെന്നറിയിച്ച് ഗൂഗിൾ പേ വഴി പണംവാങ്ങി. പട്ടണക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
.jpg)


