ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; 72-കാരിയിൽ നിന്ന് പണം തട്ടിയ 15 വിദ്യാർത്ഥികൾ അറസ്റ്റിൽ

crime
crime

ചെന്നൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ 15 കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എൻജിനീയറിൽ നിന്നാണ് പണം തട്ടിയെടുത്തത്. വിദേശസംഘത്തിന് സഹായികളായി പ്രവർത്തിച്ച വിദ്യാർത്ഥികളാണ് പിടിയിലായത്.

വിദ്യാർത്ഥികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 52.68 ലക്ഷം രൂപ പിടിച്ചെടുക്കുകയും പരാതിക്കാരിക്ക്‌ തിരികെ നൽകുകയും ചെയ്തു. മൊബൈൽ ഫോൺ നമ്പർ ബ്ലോക്കാകുമെന്ന് അറിയിച്ച് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പരാതിക്കാരിക്ക്‌ ഫോൺ സന്ദേശം ലഭിച്ചത്. ഇവരുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Tags